AakarPateL

അമേരിക്കന്‍ മോഡല്‍ പ്രതിഷേധം ഇന്ത്യയിലും വേണം; ആകാര്‍ പട്ടേലിനെതിരെ കേസ്

അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായി ഇന്ത്യയില്‍ മുസ്‌ലിങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളും തങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകനും അംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ മുന്‍തലവനുമായിരുന്ന ആകാര്‍ പട്ടേലിനെതിരെ ബെംഗളൂരു പൊലീസ് എഫ്.ഐ.ആര്‍ ചുമത്തി.
ബെംഗളൂരു ജെ.സി നഗര്‍ പൊലീസാണ് എഫ്.ഐ.ആര്‍ ചുമത്തിയത്. പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ വീഡിയോ പട്ടേല്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് കണ്ടാണ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത് .

Leave a Reply