shobana

ആരാണ് ലേഡി സൂപ്പർസ്റ്റാർ ?

എഴുത്ത് ; റിയാസ് എം റിയ

മലയാളത്തിലെ ഏറ്റവും മികച്ച മൂന്നു നായിക നടികളെ എടുക്കുകയാണേൽ ഏവർക്കും ഒരു സംശയവും ഉണ്ടാകില്ല അത് ശോഭനയും ഉർവശിയും മഞ്ജു വാര്യരും ആയിരിക്കും എന്നതിൽ.തൊണ്ണൂറു ശതമാനം പേരും പറയുന്നതും ഇവരുടെ പേരുകൾ തന്നെയാകും.ആരാണ് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന ചർച്ചകളിലും ഇവർ തന്നെയാണ് മുൻപന്തിയിൽ വരാറുള്ളത്. ഒരു നടി എങ്ങനെയാണു സൂപ്പർസ്റ്റാർ ആകുന്നത് എന്തെല്ലാം കാരണങ്ങൾ ആണ് സൂപ്പർസ്റ്റാർ പദവിക്കു വേണ്ടത്.എല്ലാ മികച്ച നടികളും സൂപ്പർസ്റ്റാർ ആകുമോ അല്ലെങ്കിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യുന്ന നടികൾ മാത്രമാണോ അങ്ങനെ വിളിക്കപ്പെടുന്നത് മികച്ച കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിച്ചാൽ സൂപ്പർസ്റ്റാർ ആകുമോ അതോ അവാർഡുകൾ ആണോ ഒരു നടിയുടെ സൂപ്പർസ്റ്റാർ പദവി നിശ്ചയിക്കുന്നത്. അതോ സിനിമകളുടെ എണ്ണമോ അല്ലെങ്കിൽ അഭിനയിച്ച ഭാഷകളുടെ വ്യത്യാസമോ..

shobana

എന്നാൽ ഇതൊന്നുമല്ല ഒരു സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ കാരണം എന്ന് എല്ലാവർക്കും അറിയാം അല്ലെങ്കിൽ അറിയാത്തവർ മാത്രമാണ് പല പല പേരുകളും പറഞ്ഞു ചർച്ചകളിൽ സംസാരിക്കുകയും എഴുതുകയും അപിപ്രായം പറയുകയും ചെയ്യാറുള്ളത്.
എന്നാൽ എന്റെ അപിപ്രായത്തിൽ ഒരു സൂപ്പർസ്റ്റാർ ആകുന്നതിനു മികച്ച അഭിനയം മാത്രം ഒരു കാരണമാകുന്നില്ല, വിജയസിനിമകൾ മാത്രമുള്ളവരും ഒരു കാരണമല്ല, ഏറ്റവും കൂടുതൽ അവാർഡുകൾ കയ്യിലുള്ളതും കാരണമല്ല, കൂടുതൽ ചിത്രങ്ങളുടെ ലിസ്റ്റുകളോ അല്ലെങ്കിൽ നിരവധി ഭാഷകളുടെ എണ്ണമോ ഒരു കാരണം ആകില്ല. എന്നാൽ ഇതെല്ലാം മികച്ച നടിക്കോ നടനോ ഒരു സൂപ്പർസ്റ്റാർ ആകാൻ ഉള്ള കാരണങ്ങളിൽ വരുന്നുമുണ്ട്.

ഒരു വിഭാഗം പറയുന്ന ശോഭന മലയാളത്തിലെ മികച്ച നടിയാണ്. ഒരുപാടു മികച്ച ചിത്രങ്ങളിൽ മികവുറ്റ കഥാപാത്രങ്ങളായി നമ്മളെ എല്ലാവരെയും വിസ്മയിപ്പിച്ച ശോഭന പൂർണമായും ഒരു നടി എന്ന നിലയിൽ വിജയിച്ചിട്ടുണ്ടോ എന്നതിൽ പലർക്കും സംശയം ഉണ്ടാകും. ദേശീയ അവാർഡുകളടക്കം ഒരുപാടു പുരസ്‌കാരങ്ങൾ വാങ്ങിയിട്ടുള്ള ശോഭനയുടെ കഴിവിന്റെ എല്ലാ ഭാഗങ്ങളും നമ്മൾക്ക് ഒരു സിനിമയിലും ഒരുമിച്ചു കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതുപോലെ തന്നെയാണ് ഉർവശി എന്ന നടിയും പലപ്പോഴും ശോഭനയെക്കാൾ നന്നായി അഭിനയം കാഴ്ചവക്കാനും ഉർവശിക്ക് കഴിഞ്ഞിട്ടുണ്ട്. ഉർവശിയുടെ വ്യത്യസ്ത കഥാപാത്രങ്ങൾ മുൻനിർത്തി ആരാധകർ ശോഭനയെ വിമർശിക്കുമ്പോൾ ദേശീയ അവാർഡുകളടക്കം മണിച്ചിത്രത്താഴിലെ മികച്ച അഭിനയം മുൻനിർത്തി ശോഭനയുടെ ആരാധകരും പിടിച്ചു നിൽക്കാറുണ്ട് എന്നതാണ് സാധാരണ കണ്ടുവരുന്ന കാഴ്ച.. പക്ഷെ ഇവർക്ക് രണ്ടുപേർക്കും അന്നും ഇന്നും മലയാളത്തിലെ മികച്ച നടി എന്നതില്പരം ഒരു സൂപ്പർസ്റ്റാർ പദവി കൊടുക്കാൻ മാത്രം നിവർന്നു നിന്ന് ഒരു ചിത്രത്തെ തോളിലേറ്റി ആ ചിത്രത്തിന്റെ നട്ടെല്ലായി തീയേറ്ററിലും മനുഷ്യമനസുകളിലും വിജയക്കൊടിപാറിക്കാൻ കഴിഞ്ഞിട്ടില്ല.

manju

എന്നാൽ ഇവരൊന്നുമല്ല ലേഡിസൂപ്പർസ്റ്റാർ എന്ന് പറയുന്ന വലിയ ഒരു ആരാധക സമൂഹം തന്നെ ഉണ്ട്.അതിൽ ഒരാളാണ് ഞാനും ഓർമവെച്ച നാൾ മുതൽ സിനിമയും സിനിമയിലെ നമ്മളെ വിസ്മയിപ്പിക്കുന്ന താരങ്ങളും അവരുടെ കഴിവുകളെ നമ്മളിലേക്കെത്തിക്കുന്ന കഴിവുറ്റവരും എന്നും അത്ഭുദത്തോടെ നോക്കിനിൽക്കുന്ന ഒരാളാണ് ഞാനും.അതുപോലെ തന്നെ അത്ഭുദത്തോടെ നോക്കിനിന്നിട്ടുള്ള ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് മുകളിൽ പറഞ്ഞ മൂന്നുപേരിൽ ഒരാളായ മഞ്ജു വാര്യർ. ലേഡി സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹയായ മലയാളത്തിലെ ഒരേ ഒരു നടി അത് മഞ്ജു വാര്യർ മാത്രമാണ്. അത് പറയാൻ കാരണങ്ങളും ഏറെയാണ്.തിരുത്തിപ്പറയാൻ ഉദ്ദേശിക്കുന്നവർ ഒരു ശോഭന മൂവി അല്ലെങ്കിൽ ഒരു ഉർവശി മൂവി എന്ന ടൈറ്റിൽ എങ്കിലും കാണിക്കുകയും വിജയിപ്പിച്ച ചരിത്രവും കൊണ്ടുവരേണ്ടതാണ്.
*തൊണ്ണൂറുകളുടെ അവസാനം വരെ സിനിമകൾ ഒരുപാടു കാണുമെങ്കിലും നായകന്റെയും സംവിധായകന്റെയും പേരിൽ മാത്രം അറിയപ്പെടുന്ന സിനിമകൾക്കിടയിലേക്കു കൂടെ ഒരു നായികയുടെ പേരും പറഞ്ഞു കേൾക്കുന്നു എന്നത് തന്നെയാണ് ആദ്യത്തെ കാരണം. അത് വർഷങ്ങൾക്കിപ്പുറവും അതിനേക്കാളുപരി ആ പേരിൽ സിനിമകൾ സൃഷ്ടിക്കാൻ ഒരുപാടു പേർ കാത്തുനിൽക്കുന്നു എന്നതാണ് സൂപ്പർ താര പദവിയിലേക്കുള്ള പടികളിൽ ഒന്ന്.മലയാള സിനിമ ചരിത്രത്തിൽ അങ്ങനെ തിരുത്തിയെഴുതപെട്ട നായിക പേരുകൾ വേറെ ഉണ്ടെങ്കിൽ നിങ്ങൾക്കു കാണിക്കാം.. ഒരു മഞ്ജു വാര്യർ സിനിമ എന്ന പേരിൽ സിനിമകൾ ഇറക്കപെടുമ്പോൾ എന്ത് കൊണ്ട് മറ്റുള്ളവരുടെ പേരിൽ അത് സംഭവിക്കുന്നില്ല അല്ലെങ്കിൽ അത് ആവർത്തിക്കുന്നില്ല എന്ന് മറ്റുനടിമാരുടെ പേര് പറയുന്നവർ ചിന്തിക്കണം.

urvashi

*ഇനി ഒരു നായികയുടെ അഭിനയ ജീവിതത്തിന്റെ കാലയളവ് നോക്കുകയാണേൽ അവിടെയും മേലെ പറഞ്ഞ ഉർവശിയും ശോഭനയും മികച്ചനടിമാരുടെ ലിസ്റ്റിൽ തന്നെ വരുന്നത് പതിറ്റാണ്ടുകളുടെ കാലയളവും എണ്ണമേറെ ഉള്ള കഥാപാത്രങ്ങളും ഭാഷകളും ഒക്കെയായി നിരവധി കഥാപാത്രങ്ങളിൽ നിന്നും നിങ്ങൾ പെറുക്കിയെടുക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളുടെ പേരിലാണെങ്കിൽ മഞ്ജു വാര്യരുടെ കാര്യത്തിൽ അവർക്കു കിട്ടിയതിന്റെ പത്തിൽ ഒന്നുമാത്രമാണ് പക്ഷെ അവരുടെ നൂറിൽ ഒന്ന് നിങ്ങൾ പെറുക്കിയെടുക്കുമ്പോൾ പത്തിൽ പത്തും പറയാൻ കഴിയുന്ന അഭിനയ പാടവമാണ് ചുരുക്കം ചില കഥാപാത്രങ്ങളിൽ മാത്രം നമ്മൾ കണ്ട മഞ്ജു വാര്യരെ മറ്റുള്ളവരിൽ നിന്നും മുന്നിട്ടു നിറുത്തുന്നത്. ഇരുപതും മുപ്പതും വർഷങ്ങൾകൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും വെറും രണ്ടു വർഷങ്ങൾ കൊണ്ട് ഒരു നടിക്കു ഉണ്ടാക്കാൻ കഴിഞ്ഞു എങ്കിൽ അവരുടെ ലെവൽ ഒന്ന് വേറെ തന്നെയാണ്…

*ഒരു നായകന്റെയോ നായികയുടെയോ പേര് പറഞ്ഞു തിയേറ്ററിൽ ആളുകൾ എത്തുന്നുണ്ടെങ്കിൽ അതും ഒരു സൂപ്പർസ്റ്റാർ പദവിയാണ് നമുക്കു കാണിച്ചുതരുന്നത്. മഞ്ജു വാര്യർ സിനിമ എന്ന പേരിൽ ഇന്ന് ഒരുപാടു സിനിമകൾ നിങ്ങൾക്കു കാണാൻ കഴിയും.പക്ഷെ ഉർവ്വശിയുടെയും ശോഭനയുടെയും പേരിൽ സിനിമകൾ ഇറക്കപെടുന്നില്ല. എന്നുവെച്ചു അവർ മികച്ച നടികൾ എന്നല്ല സൂപ്പർസ്റ്റാർ ആകുന്നില്ല എന്നാണ് പറയുന്നത്.
*ഒരു സിനിമ നിർമാതാവിനെ സംബന്ധിച്ചെടുത്തോളം മുടക്കുമുതൽ, ലാഭം തിരിച്ചു പിടിക്കുക എന്നതാണ് സിനിമ. ഇന്ന് മലയാള സിനിമയിൽ മഞ്ജു വാര്യരെ കൂടാതെ വേറെ ഒരു നടിക്കും സാറ്റ്ലൈറ്റ് റേറ്റ് ഇല്ല എന്നതാണ് സത്യം. നായകന്മാരുടെ സിനിമകൾ പോലെ തന്നെ വലിയ റേറ്റിന് ചാനലിൽ പോകുന്ന ഒരേ ഒരു നായികയുടെ സിനിമ മാത്രമേ ഉള്ളു അത് മഞ്ജു വാര്യർ സിനിമ ആണ്. മുടക്കുമുതൽ റിലീസിന് മുന്നേ തിരിച്ചു പിടിക്കുന്ന ചുരുക്കം ചില സ്റ്റാറുകളിൽ ഒരാളാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ.
*ആരാധകരുടെ എണ്ണം നോക്കുകയാണേൽ മലയാളത്തിലെ ഏറ്റവും കൂടുതൽ ഫൻബേസ് ഉള്ള നടി മഞ്ജു വാര്യർ ആണ്. സൂപ്പർ സ്റ്റാർ ആകുന്നതിൽ അതും ഒരു കാരണം ആണ്.പല സൂപ്പർസ്റ്റാറുകളും മികച്ച അഭിനേതാക്കൾ ആണെങ്കിലും മികച്ച അഭിനേതാക്കൾ എല്ലാവരും സൂപ്പർസ്റ്റാർ അല്ല എന്ന വ്യക്തമായ സത്യം മനസ്സിലാക്കണം.

shobana

*മഞ്ജു വാര്യർക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ് അവരുടെ തിരിച്ചു വരവിന്റെ ആഘോഷം അവർക്കു മുന്നേയും അതിനു ശേഷവും മികച്ച നടിമാർ വരുകയും പോകുകയും ചെയ്തിട്ടുണ്ട് പക്ഷെ തിരിച്ചു വരണം എന്നാഗ്രഹിക്കുകയും അതൊരു ആഘോഷമാക്കുകയും ചെയ്‌തത് മഞ്ജു വാര്യർ എന്ന പേരിനു പിന്നിൽ മാത്രമാണ്. മഞ്ജു വാര്യർക്ക് ശേഷം അല്ലെങ്കിൽ മഞ്ജു വാര്യരെ പോലെ എന്ന് ഓരോ നായികമാരിലും മലയാളികൾ പ്രതീക്ഷിക്കുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് മഞ്ജു വാര്യരുടെ മാത്രം വിജയമാണ്. ഒരുപാടു സിനിമകൾ ഒരുപാട് വർഷങ്ങൾ തലമുതിർന്ന താരങ്ങൾ പക്ഷെ ഒരിക്കലും ശോഭനയെ പോലെ അല്ലെങ്കിൽ ഉർവശിയെ പോലെ എന്ന് മലയാളികൾ പറഞ്ഞിട്ടില്ല, മറിച്ചു ഏതൊരു നടി വന്നാലും മഞ്ജു വാര്യരെ പോലെ വരുമോ എന്നാണ് പറഞ്ഞിട്ടുള്ളത് അത് തന്നെയാണ് മഞ്ജു വാര്യരെ മലയാളം കണ്ട എക്കാലത്തെയും മികച്ച നടി എന്നും മഞ്ജുവിനോട് താരതമ്യം ചെയ്യാൻ വേറെ നടിയില്ല എന്നും പറയുന്നത്. മഞ്ജുവിന് ശേഷം വന്ന ഓരോ നടിക്കും ഏറ്റവും വലിയ വെല്ലുവിളിയും ഈ പറഞ്ഞ ശോഭനയോ ഉർവശിയോ അല്ല അത് മഞ്ജു വാര്യർ ആയിരുന്നു.
*അഭിനയിച്ച ഭാഷകളുടെയോ സിനിമയുടെ എണ്ണംകളുടെയോ അടിസ്ഥാനത്തിലല്ല ഒരു താരം സൂപ്പർ സ്റ്റാർ ആകുന്നത്. വാങ്ങിയ അവാർഡുകളുടെയോ അതിന്റെ വലുപ്പത്തിലും അല്ല സൂപ്പർസ്റ്റാർ പദവി കൊടുക്കുന്നത്. വിജയസിനിമകളുടെ എണ്ണം നോക്കിയോ സിനിമയുടെ കളക്ഷൻ നോക്കിയും അല്ല സൂപ്പർസ്റ്റാർ ആകുന്നത്, ഒരു നായിക സൂപ്പർസ്റ്റാർ ആകുന്നത്..

*അവരുടെ പേരിൽ സിനിമ ഇറക്കുന്നുണ്ടാകണം. അതിനുള്ള കഴിവും ധൈര്യവും വേണം.
*ആ നായിക ചിത്രത്തിന് തീയേറ്ററുകൾ ഉണ്ടാകണം. ആ പേര് കേൾക്കുമ്പോൾ തീയേറ്ററുകൾ കിട്ടണം.
*സിനിമയുടെ വിതരണം നടക്കണം,വിശ്വാസത്തിൽ സിനിമ എടുക്കാൻ കഴിയണം.
*അവരുടെ സിനിമ നിർമിക്കാൻ നിർമാതാവ് ഉണ്ടാകണം. മുടക്കുമുതൽ തിരിച്ചു കിട്ടും എന്ന വിശ്വസത്തിൽ.
*ആ നായികയുടെ ചിത്രം കാണാൻ തിയേറ്ററിൽ ആളുണ്ടാകണം.
*ആ സിനിമക്കു സാറ്റ്ലേറ്റ് റേറ്റ് കിട്ടണം. അത് കാണാൻ കുടുംബങ്ങൾ കാത്തിരിക്കണം.
*എല്ലാത്തിലുമുപരി തന്റെ പേരിൽ ഒരു സിനിമ ഇറക്കി വിജയിപ്പിച്ചു കാണിക്കണം.
മികച്ച നടി എന്ന പേരിൽ മാത്രമാണ് മേല്പറഞ്ഞ രണ്ടുപേർക്കും മഞ്ജു വാര്യരുമായി compare ചെയ്യുമ്പോൾ ഒപ്പം നിൽക്കാൻ കഴിയുന്നത് എന്നതൊഴിച്ചാൽ ഒരു സൂപ്പർസ്റ്റാർ ആകാൻ മഞ്ജു വാര്യർ അല്ലാതെ മലയാളത്തിൽ എടുത്തുകാണിക്കാൻ ഒരാൾ പോലും ഇല്ല എന്നതാണ് സത്യം.
തമിഴിലെ നയൻതാരയോ തെലുങ്കിലെ അനുഷ്‌കയോ ഒക്കെ നമ്മുടെ മേല്പറഞ്ഞ നടിമാരുടെ അടുത്തുപോലും മികച്ചനടി എന്ന് നോക്കുമ്പോൾ എത്തില്ല. പക്ഷെ അവരെക്കാൾ മികച്ച നടിയായും അവരെപ്പോലെ ലേഡി സൂപ്പർസ്റ്റാർ ആയും നിൽക്കാൻ ഒരേ ഒരാൾക്കേ കഴിയു അതാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ.

Leave a Reply