rahulgandhi

ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ല; രാഹുല്‍ ഗാന്ധി

ആര്‍എസ്എസിനെ ഇനി മുതല്‍ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട്. ഇതൊന്നും ആര്‍.എസ്.എസില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. ‘ആര്‍എസ്എസിനെയും അനുബന്ധ സംഘടനയെയും സംഘപരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുടുംബത്തില്‍ സ്ത്രീകളുണ്ട്, പ്രായമായവരുണ്ട്. അവരോട് ബഹുമാനം, അനുകമ്പയും വാത്സല്യവുമുണ്ട്. ഇതൊന്നും ആര്‍എസ്എസില്‍ ഇല്ല. ഇന്നുമുതല്‍ ഞാന്‍ ആര്‍.എസ്.എസിനെ സംഘപരിവാര്‍ എന്ന് വിളിക്കില്ല’ രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.

Leave a Reply