AYODYA

ആർഎസ്എസിന്റെ സ്വപ്നവും കോൺഗ്രസിന്റെ ദുഖവും

എഴുത്ത് ; രാവണൻ

2025ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ആർഎസ്എസിന്റെ പ്രഖ്യാപിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലെത്താൻ ഇനി 5 വര്‍ഷം മാത്രമേ ഒള്ളൂ. ലോകം കോറോണക്ക് മുന്നിൽ കീഴടങ്ങിരിക്കുന്ന സാഹചര്യത്തിൽ പോലും കോറോണയെ പ്രതിരോധിക്കാനോ ജനങ്ങളുടെ പട്ടിണി മാറ്റാനോ തൊഴില്ലാഴ്മക്ക് പരിഹാരം കാണാനോ രാജ്യം ഭരിക്കുന്ന സർക്കാർ ഇത് വരെ തയ്യാറായിട്ടില്ല. ജനാതിപത്യ സർക്കാരിനെ ചാക്കിട്ട് പിടിച്ചും ജനാതിപത്യം തന്നെ അട്ടിമറിക്കുകയുമാണ് സംഘപരിവാർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്.

19-ാം നൂറ്റാണ്ടുവരെ ഇന്ത്യയിൽ മര്യാദാ പുരുഷനായോ ദൈവമായോ ജനത പരിഗണിച്ചിട്ടില്ലായിരുന്ന രാമനെ വളരെ കൃത്യമായ ഒരജണ്ടയുടെ ഭാഗമായി ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികൾക്കുമേൽ പ്രതിഷ്ഠിക്കാൻ സംഘപരിവാറിനെ സാധിച്ചു. രാമനെ ദൈവമാക്കി സംഘം അവതരിപ്പിച്ചു. രാമായണം സീരിയൽ ജനങ്ങളിലൂടെ ജനങ്ങളിലേക്ക് രാമനെ ദൈവമായി പ്രതിഷ്ഠിച്ചു.
1949 ൽ ബാബരി മസ്ജിദിന്റെ ഉള്ളിലേക്ക് ഒളിച്ചു കടത്തിയ വിഗ്രഹങ്ങൾ സരയൂ നദിയിലേക്ക് വലിച്ചെറിയാൻ ജവഹർലാൽ നഹ്റു പറഞ്ഞപ്പോൾ കോൺഗ്രസ്സുകാരനായ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭായ് പന്ത് അത് ചെയ്തില്ല,കാരണം അയാൾ ഉള്ളിന്റെ ഉള്ളിൽ ഒരു സംഘിയായിരുന്നു.

നഹ്റു അടച്ച് പൂട്ടിയിട്ട ബാബരി മസ്ജിദിൻറെ കവാടങ്ങൾ പൂജക്കായി തുറന്ന് കൊടുത്തത് രാജീവ് ഗാന്ധിയും ഉത്തർ പ്രദേശിലെ കോൺഗ്രസ്സ് മുഖ്യമന്ത്രിയായ തിവാരിയും ചേർന്നായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബർ ആറിന് അധ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും നേതൃത്വത്തിൽ ബാബരി മസ്ജിദിന്റെ താഴിക കുടങ്ങൾ കർസേവകർ തച്ച് തകർക്കുമ്പോൾ കോൺഗ്രസ്സുകാരനായ പ്രധാനമന്ത്രിക്ക് അരുതെന്ന് പറയാ നാവ് പൊങ്ങിയില്ല,കാരണം കോൺഗ്രസ്സ് ബാബരി തകർക്കുന്നതിന് എതിരായിരുന്നില്ല. ബാബരി മസ്ജിദ് തകർക്കുമ്പോൾ രാമ നാമം ജപിച്ച് കൊണ്ടിരിക്കുകയായിരുന്നു കോൺഗ്രസിന്റെ പ്രധാനമന്ത്രി. ബാബറിമസ്ജിദ് പൊളിക്കുന്നതിൽ ഒരു പട്ടിയെ പോലെ സംഘപരിവാറിന്റെ കൂടെയുണ്ടായിരുന്നു കോൺഗ്രസ്.

പള്ളി പൊളിക്കാൻ വേണ്ട എല്ലാ സഹായവും ഒത്താശയും ചെയ്തിട്ടും അയോധ്യയിൽ ക്ഷേത്രം പണിയുമ്പോൾ തങ്ങളെ വിളിക്കാത്തതിന്റെ ആകുലതയിലാണ് കോൺഗ്രസ്സിപ്പോൾ. സംഘപരിവാറിനോട് കമൽ നാഥ് ഒരു ഉളുപ്പിമില്ലാതെ അപേക്ഷിക്കുകായാണ് തന്നെയും പൂജക്ക് വിളിക്കണമെന്ന്. തന്റെ അച്ഛന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് പ്രിയങ്ക ഗാന്ധി. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. കോൺഗ്രസിന്റെ കൈപ്പത്തിയിൽ താമരയാണെന്ന് കാലം കാണിച്ച് തന്നതാണ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരുടെ കണക്കെടുത്താൽ കോൺഗ്രസിന് നാണക്കേടില്ലെങ്കിലും വായിക്കുന്നവർക്ക് നാണക്കേട് തോന്നും. അത്രത്തോളം ഉണ്ട്.

kamal-nadh

മുതിർന്ന കോൺഗ്രസ്സ് നേതാവും മൂന്നു തവണ യു പി മുഖ്യമന്ത്രിയും , കേന്ദ്രത്തിൽ വിദേശകാര്യ , ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന എൻ ഡി തിവാരി
.മുൻ രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്തുള്ള
.മുൻ കർണാടക മുഖ്യമന്ത്രിയും യൂ പി എ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയുമായ എസ് എം കൃഷ്ണ
. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗദംബിക പാൽ
.മുൻ യു പി മുഖ്യമന്ത്രി എച്ച് എൻ ബഹുഗുണയുടെ മകളും ഉത്തർ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷയുമായിരുന്ന റീത്ത ബഹുഗുണ ജോഷി
.ഒറിസാ മുന്‍ മുഖ്യമന്ത്രി ഗിരിധര്‍ ഗമാംഗ്
.1980 മുതല്‍ അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന ഗഗോങ് അപാംങ്
.അരുണാചൽ പ്രദേശ് ഇപ്പോഴത്തെ മുഖ്യമന്ത്രി പേമാ ഖണ്ടുവും 18 മുൻ എം എൽ എ മാരും
.ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി വിജയ് ബഹുഗുണയും 13 മുൻ എം എൽ എ മാരും
.അസമിലെ മുന്‍ മന്ത്രി H. B. ബര്‍മ്മയും ഒമ്പത് എം.എല്‍.എ.മാരും
.ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി മെമ്പറുമായിരുന്ന ചൗധരി ബീരേന്ദ്ര സിംങ്
.ഒന്നാം യു പി എ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത് സിംഗ്
.മുൻ രാജസ്ഥാൻ എം പി കേണൽ സോനാ റാം ചൗധരി
.ആന്ധ്രയിലെ മുൻ കേന്ദ്രമന്ത്രി ഡി പുരന്ദരേശ്വരി
.മേഘാലയയിലെ മുൻ ഉപമുഖ്യമന്ത്രി റോവൽ ലിംഗ്ദോയും എട്ട് എം എൽ എ മാരും
.ത്രിപുരയിലെ ഒന്നൊഴികെ എല്ലാ കോൺഗ്രസ്സ് എം എൽ എ മാരും
.ഗോവയിൽ കോൺഗ്രസ്സ് ടിക്കറ്റിൽ ഇത്തവണ ജയിച്ച അഞ്ച് എം എൽ എ മാർ
.ഗുജറാത്തിൽ കോൺഗ്രസ്സ് ടിക്കറ്റിൽ ഇത്തവണ ജയിച്ച നാല് എം എൽ എ മാർ
.ഛത്തീസ്ഗഡ് പി സി സി പ്രസിഡന്റ് രാം ദയാൽ ഉയികെ
.ഗുജറാത്തിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന നര്‍ഹരി അമിന്‍
. മിസോറാം മുൻ മന്ത്രി ബുദ്ധദൻ ചക്‌മെ
.ഉത്തരഖണ്ഡ് പി സി സി അധ്യക്ഷൻ യശ്പാൽ ആര്യ
.ദൽഹി പി സി സി പ്രസിഡന്റും മുൻ മന്ത്രിയുമായ അരവിന്ദർ സിംഗ് ലവ്‌ലി
.ആസാം പി സി സി ജനറൽ സെക്രട്ടറി അങ്കൂർ ദത്ത
.തിരുവിതാംകൂർ ദേവസ്വം ബോഡ് മുൻ പ്രസിഡന്റ് രാമൻ നായർ
.കോൺഗ്രസ് സൈദ്ധാന്തികനും പി എസ് സി ചെയർമാനായിരുന്ന കെ എസ് രാധാകൃഷ്ണൻ
.കോൺഗ്രസ് നോമിനിയായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ അബ്ദുൽ സലാം
.കോൺഗ്രസ്സ് വക്താവ് ടോം വടക്കൻ
.കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
.വനിതാ കമ്മീഷൻ അംഗവും മഹിളാ കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയുമായിരുന്ന ജെ.പ്രമീളാ ദേവി.
.
.
.
.

ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ചിട്ടും ജനങ്ങളെ രാഷ്ട്രീയ വൽക്കരിക്കാതെ, അവരിൽ ശാസ്ത്ര ബോധം വളർത്താത്തിന്റെ ഫലമാണ് കോൺഗ്രസ് അനുഭവിക്കുന്നത്. രാമ ക്ഷേത്രമെന്ന സംഘപരിവാറിന്റെ അജണ്ട പൂവണിയുമ്പോൾ ഒരു പട്ടിയെ പോലെ എല്ലാം ചെയ്തു കൊടുത്ത കോൺഗ്രസ്സുകാരെ വിളിക്കാതിരിക്കുന്നതിൽ അനീതിയുണ്ട്. ഈ അനീതിയാണ് അവർ ഇപ്പൊ ഉറക്കെ വിളിച്ചു പറയുന്നതും. കോറോണയെക്കാൾ വലിയ വൈറസ് ആണ് രാജ്യത്ത് സംഘപരിവാർ പടർത്തികൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജനാതിപത്യ വിശ്വാസികൾ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. 2025 ആവാൻ ഇനി 5 വർഷം കൂടിയേ ഒള്ളു.

Leave a Reply