ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസമാണ് പ്രതിഭ അളക്കാനുള്ള അളവുകോൽ എന്ന് പറയാനാവില്ല. ലോകത്തെ മികച്ച പ്രതിഭകളെ എടുത്ത് നോക്കിയാൽ അവരുടെ വിദ്യാഭ്യാസ യോഗ്യതയും അവരുടെ നേട്ടങ്ങളും തമ്മിൽ വൈരുധ്യം കാണാം. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വിദ്യാഭ്യാസ യോഗ്യത ഒന്ന് പരിശോധിക്കാം.

രോഹിത് ശർമ്മ
ഇന്ത്യയുടെ ഹിറ്റ്മാൻ ആയ രോഹിത്തിന്റെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണ്. ക്രിക്കറ്റും പഠനവും മുൻപോട്ട് കൊണ്ട് പോവാനാവാതെ അദ്ദേഹം പഠനം ഉപേക്ഷിക്കുകയായിരുന്നു.
ഹർഭജൻ സിംഗ്
ഇന്ത്യയുടെ ടർബണേറ്റർ എന്നറിയപ്പെടുന്ന ഭാജിയും പ്ലസ് റ്റു വരെ പഠിച്ചിട്ടിട്ടൊള്ളു. ക്രിക്കറ്റിന് വേണ്ടി കൂട്ട്ല സമയം ചിലവാക്കാൻ പഠനം ഉപേക്ഷിക്കുകയായിരുന്നു.
യുവരാജ് സിംഗ് /വിരാട് കോഹ്ലി
യുവിയും വിരാട് കോഹ്‌ലിയും പ്ലസ് റ്റു വരെ മാത്രമേ പഠിച്ചിട്ടൊള്ളു. ഛത്തിസ് ഗഡിലെ ഡി എ ബി സ്‌കൂളിൽ നിന്ന് പ്ലസ് റ്റു കഴിഞ്ഞ യുവി പഠനം നിർത്തുകയായിരുന്നു .
കോഹ്ലി വിശാൽ ഭാരതി ആൻറ് സേവ്യർ കോൺവെന്റ് സ്‌കൂളിലാണ് പ്ലസ് റ്റു പൂർത്തിയാക്കിയത് .
ശിഖർ ധവാൻ
ഇന്ത്യയുടെ മികച്ച ഓപ്പണർ ആയ ധവാനും പ്ലസ് റ്റു വരെ മാത്രമേ പഠിച്ചിട്ടൊള്ളു.
സച്ചിൻ ടെണ്ടുൽക്കർ
ക്രിക്കറ്റ് ദൈവമായ സച്ചിൻ പത്താം ക്ലാസ് വരെ മാത്രമാണ് പഠിച്ചിട്ടൊള്ളു. പത്താം ക്ലാസ് പരീക്ഷ എഴുതാൻ താരത്തിന് സാധിച്ചിട്ടില്ല. പരീക്ഷയുടെ സമയത്ത് ഇന്ത്യക്ക് വേണ്ടി പാകിസ്താനെതിരെ കളിക്കുകയായിരുന്നു താരം.

Leave a Reply