ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ

യുപിയിൽ ഓക്‌സിന്‍ കിട്ടാതെ വലയുന്ന രോഗികളോട് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. ആശുപത്രികളില്‍ ഓക്‌സിജന്‍ രൂക്ഷമാകുന്നതിനിടെയാണ് യുപി പൊലീസിന്റെ വിചിത്ര ഉപദേശം. ഓക്‌സജിന്‍ ലഭ്യതക്കുറവ് അറിയിച്ച രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്. അതേസയമം, ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എട്ട് പേ‍‍ര്‍ മരിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

Leave a Reply