കുടപിടിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ കുടക്കീഴിലേക്ക് മാറ്റുന്ന ഫോട്ടോഷോപ്പുമായി ഒ രാജഗോപാല്‍ എംഎൽഎ

മുഖ്യമന്ത്രി പിണറായി വിജയന്‍ മഴയത്ത് കുട ചൂടി നില്‍ക്കുന്നതും ആ കുടക്കീഴില്‍ ആരോഗ്യമന്ത്രിയും ആരോഗ്യപ്രവര്‍ത്തകരും കേരളത്തിലെ ജനങ്ങളും മഴ നനയാതെ നില്‍ക്കുന്നതുമായിരുന്നു ആഷിന്‍ വരച്ച ചിത്രം. താൻ വരച്ച ഈ ചിത്രത്തിന് പിന്നിൽ കുറച്ചുകൂടി വലിയ കുടപിടിച്ചു നിൽക്കുന്ന തരത്തിൽ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിയതിനെതിരെയാണ് ഈ കലാകാരൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. എം.എൽ.എ ഓ രാജഗോപാലിന്റെ ട്വിറ്റെർ പോസ്റ്റിനെതിരെയുള്ള യുവാവിന്റെ പ്രതികരണം ഇങ്ങനെ.

കൊറോണക്കാലത്തെ അതിജീവനത്തെ,നമ്മുടെ ഒരുമയെ ലോകം അഭിനന്ദിക്കുകയാണ്.
ഈ ചേർന്നു നിക്കലിനെപ്പറ്റി ഞാൻ തയ്യാറാക്കിയ ഒരു കലാസൃഷ്ടി ചൂഷണം ചെയ്ത് അതിൽ യുക്തിരഹിതമായ മാറ്റങ്ങൾ വരുത്തി സൃഷ്ടിയുടെ ആത്മാവിനെയും കലയുടെ എത്തിക്സ്‌നേയും വ്യഭിച്ചരിച്ച് സ്വന്തം രാഷ്ട്രീയപ്രചാരണത്തിനായി ദുരൂപയോഗപ്പെടുത്തുന്ന രീതി ബഹുമാനപ്പെട്ട MLA O Rajagopal സാറിനെപ്പോലുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കന്മാർക്ക് ചേർന്നതല്ല.എന്റെ സൃഷ്ടിക്ക് പിറകിൽ നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ മഞ്ഞക്കുടയും പ്രതിഷ്ഠിച്ച് ചിത്രത്തെ വികൃതപ്പെടുത്തുകയാണ് ചെയ്തത്.
നിങ്ങളുടെ IT ഉപദേഷ്ടാക്കളോട് ഇത്തരം തരംതാണവേലകൾ ആവർത്തിക്കരുതെന്നു ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു.

ആഷിൻ മുന്നു കെ

Leave a Reply