കോവിഡിനെതിരെ കോഴിക്കോട് ആരോഗ്യ കേരളം ചെയ്ത വീഡിയോ വൈറലായി

സാംസ്കാരിക നഗരിയായ കോഴിക്കോടിൻറെ പശ്ചാത്തലത്തിൽ കോവിഡിനെതിരെ ആരോഗ്യ കേരളം നിർമിച്ച വീഡിയോ വൈറലായി. നമ്മുക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും എന്ന ശുഭപ്രതീക്ഷ നൽകുന്ന വിഡിയോ മാധ്യമ പ്രവർത്തകൻ കൂടിയായ ജയ്സൺ മേരിക്കുന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയുണ്ടായി, തുടർന്നാണ് ബ്രേക്ക് ദ് ചെയിൻ ക്യാബൈനിന്റെ ഭാഗമായി ചെയ്ത വീഡിയോ സമൂഹ മധ്യമത്തിൽ വൈറലായത്. കോവിഡ് മഹാമാരി നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തിയ ചെറുതല്ലാത്ത മാറ്റങ്ങൾ, സഹോദരങ്ങളുടെ വേർപാട്, ഒറ്റപ്പെടൽ, ഇവയിൽ നിന്നെല്ലാം മോചിതരാകും ഇതെല്ലാം നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കുക തന്നെ ചെയ്യും എന്ന സന്ദേശം നൽകുന്നതാണ് വിഡിയോ..

വീഡിയോ കാണാൻ; https://www.facebook.com/nhmkozhikode/videos/166943512061588

Leave a Reply