greta thunberg

ഗ്രെറ്റ തെന്‍ബര്‍ഗിന് 8 കോടിയുടെ പോര്‍ച്ചുഗീസ് അവാര്‍ഡ്

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്. അവാര്‍ഡ് തുകയായ എട്ട് കോടി 54 ലക്ഷം രൂപ പരിസ്ഥിതി ഗ്രൂപ്പുകള്‍ക്ക് നല്‍കുമെന്ന് ഗ്രെറ്റ പറഞ്ഞു. ‘ഇതെനിക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തെ തുകയാണ്. ഈ തുക മുഴുവന്‍ എന്റെ ഫൗണ്ടേഷന്‍ വഴി കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങല്‍ ്അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിതരണം ചെയ്യും’. ഗ്രെറ്റ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനെതിരായി ബോധവത്ക്കരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിനാണ് ഗ്രെറ്റയ്ക്ക് ഗുല്‍ബെന്‍കിയന്‍ പ്രൈസ് ഫോര്‍ ഹുമാനിറ്റി ലഭിച്ചത്.

Leave a Reply