Kings-XI-Punjab-

ചരിത്ര നിമിഷം ; ഒടുവിൽ പഞ്ചാബിന് വിജയം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. രണ്ട് സൂപ്പര്‍ ഓവറുകള്‍ നടന്ന ആവേശകരമായ മത്സരത്തിനൊടുവിലായിരുന്നു മുംബൈയുടെ തോല്‍വി. നിശ്ചിത ഓവറില്‍ ഇരുടീമുകളും 176 റണ്‍സെടുക്കുകയായിരുന്നു. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും അഞ്ച് റണ്‍സെടുത്തതോടെ കളി രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ 11 റണ്‍സ് പഞ്ചാബ് ഗെയിലിന്റെയും മായങ്കിന്റെയും മികവില്‍ മറികടക്കുകയായിരുന്നു.

Leave a Reply