Bangalore- ipl

ചെന്നൈയ്ക്ക് വീണ്ടും തോൽവി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ദയനീയ തോൽവി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമെ ചെന്നൈയ്ക്ക് നേടാനായുള്ളു. അംബാട്ടി റായിഡുവും (42) നാരായൺ ജഗദീഷനും (33) മാത്രമാണ് ചെന്നൈ നിരയിൽ പിടിച്ചു നിന്നത്.
ബാംഗ്ലൂരിനായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റുമെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാലോവറിൽ 18 റൺസ് വിട്ടുകൊടുത്ത നവദീപ് സെയ്‌നിയും ബാംഗ്ലൂരിന്റെ ബൗളിംഗ് നിരയിൽ മികച്ച് നിന്നു.

Leave a Reply