Bumrah-Boult-

ചെന്നൈ ദയനീയമായി പരാജയപ്പെട്ടു

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കിടിലൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 114 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ചെന്നൈ ബാറ്റ്സ്മാന്‍മാർ മുംബൈക്ക് മുന്നിൽ ദയനീയമായി പരാജയപ്പെട്ടു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ മുംബൈ വിജയം കാണുകയായിരുന്നു. മുംബൈയ്ക്കായി ഇഷന്‍ കിഷന്‍ 37 പന്തില്‍ 68 റണ്‍സും ഡികോക്ക് 37 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു. 12.2 ഓവറിലാണ് മുംബൈ ലക്ഷ്യം കണ്ടത്. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ എടുത്തു. ബുംറ,രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Leave a Reply