sajana

ട്രാൻസ്ജെന്റർ വിഭാഗത്തോട് പൊതു സമൂഹത്തിന്റെ മനോഭാവം എന്താണ് ?

എഴുത്ത് ; വിഷ്ണു വിജയൻ

വിശക്കുന്നവൻ്റെ വിശപ്പ് മാറ്റുന്നതാണ് ലോകത്തെ ഏറ്റവും വലിയ നന്മ.സജനയുടെ കവർ ഫോട്ടോയിൽ കണ്ട വാചകമാണ്. ട്രാൻസ്ജെൻ്റർ വിഭാഗത്തോട് പൊതു സമൂഹത്തിൻ്റെ മനോഭാവം എന്താണ് എന്ന കാര്യത്തിൽ ആർക്കും സംശയമൊന്നും കാണില്ല മറിച്ചാണ് അഭിപ്രായമെങ്കിൽ, സജന ഇന്നലെ തൻ്റെ അനുഭവം വെളിപ്പെടുത്തി ഇട്ട ലൈവ് വീഡിയോ കണ്ടാൽ മതി.
പുട്ടിന് പീര പോലെ സിനിമയും, റിയാലിറ്റി ഷോയും ഉൾപ്പെടെ ഈ പൊതുബോധത്തിന് നിരന്തരം ഇട്ട് കൊടുക്കുന്ന അറപ്പുളവാക്കുന്ന നെറികെട്ട കണ്ടൻ്റുകൾ വേറെയും. ഇതെല്ലാം താണ്ടിയാണ് ഇവിടെ ഓരോ ട്രാൻസ്ജെൻ്ററും തങ്ങളുടെ ജീവിതം ജീവിക്കുന്നത്.
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്ന് ഇന്ത്യയിലെ ആദ്യ ജഡ്ജി എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ജോയിത മണ്ഡൽ. സ്കൂൾ കാലത്ത് സഹപാഠികളുടെ പരിഹാസ വാക്കുകൾ താങ്ങാൻ കഴിയാതെ പത്താം ക്ലാസിൽ പഠനം നിർത്തി നാട് വിടേണ്ടി വന്നിട്ടുണ്ട് ജോയിതയ്ക്ക്. ആരാലും ആശ്രയമില്ലാതെ ബസ് സ്റ്റാൻഡുകളിൽ അന്തിയുറങ്ങേണ്ടി വന്ന, ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ താമസിക്കാൻ ഹോട്ടലുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട. തെരുവിൽ ഭിക്ഷ യാചിച്ച് അവിടെ ജിവിക്കേണ്ടി വന്ന ഇന്നലകളുണ്ട് ജോയിതയുടെ ജീവിത വഴികളിൽ.

sajana shaji

സ്വന്തം ജീവിതം അത്രത്തോളം പ്രതിസന്ധികളിലൂടെ കടന്നു പോയ കാലത്തും അതിൽ പൂർണമായും തളർന്നു പോകാതെ ട്രാൻജെൻ്റഡുകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പ്രവർത്തിക്കാൻ ജോയിത മറന്നില്ല. രാജ്യത്തെ വോട്ടർ ഐഡി നേടുന്ന ആദ്യത്തെ ട്രാൻജെൻ്റഡർ കൂടിയാണ് അവർ. ഇങ്ങനെ ഒരു കെട്ട സമൂഹത്തിൽ ഒരു ട്രാൻജെൻ്റഡർ ജീവിതം നയിക്കുക എന്നതിന്റെ സകല യാതനകളും പരിഹാസവും സഹിച്ചാണ് ഇവിടെ ട്രാൻസ്ജെൻ്റർ വിഭാഗത്തിലുള്ള ഓരോ മനുഷ്യരും അവരുടെ ജീവിതം നയിക്കുന്നത്.
അതിനിടയിൽ അധികാര വർഗത്തിന്റെ ഉൾപ്പെടെ എന്തൊക്കെ വെല്ലുവിളി നേരിടേണ്ടി വരുന്നു, പോലീസ് ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങളുടെ ട്രാൻജെൻ്റർ വിഭാഗത്തോടുള്ള സമീപനം ഇതിന് മുമ്പും നമ്മൾ പലയാവർത്തി കണ്ടിട്ടുള്ളതാണ്.

No Title

Posted by Fahadh Faasil on Monday, October 12, 2020

അതേസമയം ഈ വിവേചനങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും, അതല്ലാം മറികടന്ന് അവരിൽ നിന്ന് വളരെയധികം ആളുകൾ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തപ്പെടുന്ന കാലത്ത് കൂടിയാണ് നമ്മൾ ജീവിക്കുന്നത്. ആ മനുഷ്യർ അങ്ങനെ അതിജീവനം നേടുന്നത് അവരുടെ കാലങ്ങളായുള്ള പോരാട്ടത്തിൻ്റെ ഫലമായാണ്.അതിലൊരാളാണ് ഇന്നലെ ഫെയ്സ്ബുക്ക് ലൈവിൽ വന്നു കരഞ്ഞു കൊണ്ട് താൻ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട ദയനീയ അവസ്ഥ പറയേണ്ടി വന്നത്,
സജന ഷാജി. സജന നമ്മുടെ ആരുടെയും ഔദാര്യം വാങ്ങി ജീവിക്കുന്നയാളല്ല, തൊഴിലെടുത്ത് ജീവിക്കുന്ന ആത്മാഭിമാനമുള്ള വ്യക്തിയാണ്.
എന്നിട്ടും ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ലേൽ എന്ത് ചെയ്യുമെന്ന് പൊതു സമൂഹത്തോടും വ്യവസ്ഥിതിയൊടും ചോദ്യം ഉന്നയിക്കേണ്ടി വരുന്നത് എന്ത് ഗതികേട് ആണെന്ന് നോക്കൂ. ഇതെന്തൊരു നെറികെട്ട സമൂഹമാണെന്ന് ദിനംപ്രതി എണ്ണി ജീവിക്കേണ്ടി വരുന്ന എത്രയോ മനുഷ്യരുടെ കൂടി ഇടമാണ് ഈ ലോകം…

Leave a Reply