നീറ്റ് :കേരളത്തില്‍ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തില്‍ 12-ാം റാങ്കുമായി ആയിഷ

നീറ്റ് പരീക്ഷയിൽ കോഴിക്കോട് സ്വദേശി എസ് ആയിഷ അഖിലേന്ത്യാ തലത്തില്‍ 12ാം റാങ്ക് സ്വന്തമാക്കി. കേരളത്തില്‍ ഒന്നാം റാങ്കും ഒബിസി തലത്തില്‍ രണ്ടാം റാങ്കും ആയിഷയ്ക്ക് തന്നെയാണ്. 720ല്‍ 710 മാര്‍ക്കാണ് ആയിഷ നേടിയത്. തിരുവങ്ങൂര്‍ എച്ച്‌ എസ് എസില്‍ പത്താംക്ലാസില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസോടുകൂടിയാണ് പാസായത്. കൊയിലാണ്ടി ഗവണ്‍മെന്റ് എച്ച്‌ എസ് എസില്‍ നിന്ന് ബയോളജി സയന്‍സിലും മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയിരുന്നു. ചിട്ടയോടുള്ള പഠനവും വീട്ടുകാരുടേയും അധ്യാപകരുടേയും പിന്തുണയുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ആയിഷ പറഞ്ഞു.

Leave a Reply