psc

പത്താം തരം പ്രാഥമിക പരീക്ഷ എഴുതാൻ ഒരവസരം കൂടി

പത്താം ക്ലാസ് അടിസ്ഥാനമാക്കിയ തസ്തികകളിലേക്കുള്ള പൊതു പ്രാഥമിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകുമെന്ന് പി.എസ്.സി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന പരീക്ഷ എഴുതാൻ സധിക്കാത്തവർ നിശ്ചിത സമയ പരിധിക്കുള്ളിൽ മതിയായ കാരണം ബോധിപ്പിക്കണമെന്ന് പി.എസ്.സി വ്യക്തമാക്കി. ജൂണിലായിരിക്കും ഇവർക്ക് പരീക്ഷ നടത്തുക. ഇത്തരത്തിൽ കാരണം ബോധിപ്പിച്ചവർക്കാണ് ഒരവസരം കൂടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply