vikas dube

പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ വികാസ് ദുബെ കൊല്ലപ്പെട്ടു

യുപിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ വികാസ് ദുബെ കൊല്ലപ്പെട്ടു.ഇന്നലെയാണ് വികാസ് ദുബെയെ പൊലീസ് മധ്യപ്രദേശില്‍ വെച്ച് പിടികൂടിയത്. ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ആത്മരക്ഷാര്‍ത്ഥം വെടിവെയ്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചു കൊണ്ടുവരുന്ന വഴി ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) വാഹനങ്ങളില്‍ ഒന്ന് മറിഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയും ഹാമിര്‍പുരില്‍വെച്ച് ബുധനാഴ്ച രാവിലെ നടന്ന എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply