പ്രവാചകന്‍ മുഹമ്മദിന്റെ കാരിക്കേച്ചര്‍ ക്ലാസില്‍ കാണിച്ചതിന് അധ്യാപകനെ കഴുത്തറുത്തു കൊന്നു

പ്രവാചകൻ മുഹമ്മദിന്റെ കാരിക്കേച്ചർ ക്ലാസിൽ കാണിച്ചതിന് പാരിസിലെ സ്‌കൂളിൽ അധ്യാപകനെ കഴുത്തറുത്തു കൊന്നു. സംഭവത്തിൽ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ചാർലി ഹെബ്‌ഡോ എന്ന ഫ്രഞ്ച് മാസികയിലെ മുഹമ്മദിന്റെ കാരിക്കേച്ചർ കുട്ടികൾക്ക് കാണിച്ചു കൊടുത്തതിനാണ് യുവാവ് അധ്യാപകനെ കത്തികൊണ്ട് കഴുത്തറുത്തു കൊന്നതെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം ഇസ്‌ലാമിക തീവ്രവാദമാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

Leave a Reply