mehuva

‘മരണ സർട്ടിഫിക്കറ്റിലും മോദിയുടെ പടം വെക്ക്’

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച തീരുമാനത്തെ പരിഹസിച്ച് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് മഹുവയുടെ പ്രതികരണം. ‘കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കിൽ, ഓക്‌സിജൻ ഇല്ലാതെ മരിക്കുന്നവരുടെ മരണ സർട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ഫോട്ടോ വെക്കുന്നുണ്ടോ?’ മെഹുവ കുറ്റപ്പെടുത്തി. നേരത്തെ ഈ വിഷയത്തിൽ മോദിയെ പരിഹസിച്ച് എൻസിപി വക്താവ് നവാബ് മാലിക് രംഗത്തെത്തിയിരുന്നു. കൊവിഡ് മൂലം ജീവൻ നഷ്ടമായവരുടെ മരണസർട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്നാണ് അദ്ദേഹവും പറഞ്ഞത്.

Leave a Reply