മഹാമാരിയുടെ കാലത്ത് ഈ പെൺ നേതാക്കൾ ലോകത്തെ പഠിപ്പിക്കുന്നത്

എഴുത്ത് ; സി.വൈ ഗോപിനാഥ്

ചിലപ്പോൾ നിങ്ങൾ ഈ രാജ്യത്തെ കുറിച്ച് ആദ്യമായി കേൾക്കുകയാവാം. കരീബിയൻ ദ്വീപ് സമൂഹത്തിലെവിടെയോ കിടക്കുന്ന മുപ്പത്തിനാല് സ്‌ക്വയർ കിലോ മീറ്റർ മാത്രമുള്ള 42 ,844 ജനങ്ങൾ താമസിക്കുന്ന ഒരു കുഞ്ഞു രാജ്യം. 51 വയസു പ്രായമുള്ള ടീച്ചർ സിൽവേറിയ ജേക്കബ്സ് ആണ് ഈ പാർലമെന്റ് വ്യവസ്ഥയിലൂന്നിയ ജനാതിപത്യ രാജ്യത്തിന്റെ ഭരണതലപ്പത്ത്. അറിയപെടാതിരുന്ന ഈ രാജ്യം ഈ കോവിഡ് കാലത്ത് സംസാര വിഷയമാവുന്നത് അവർ കോറോണക്കെതിരെ നടത്തിയ പ്രതിരോധത്തിനും മുൻനടപടികൾക്കും ആണ്. വർഷത്തിൽ അഞ്ചു ലക്ഷത്തോളം സഞ്ചാരികൾ വന്നുപോകുന്ന ഇവിടെ, മറ്റു രാജ്യങ്ങളിൽ മഹാമാരി പിടിമുറുകുന്നതറിഞ്ഞു മാർച്ച് 11നു തന്നെ സിൽവേറിയ ജേക്കബ് 21 ദിവസത്തെ സന്ദർശന വിലക്ക് ഏർപ്പെടുത്തി.

silveria jacob
Silveria Jacobs

പിറ്റേ ദിവസം തന്നെ രാജ്യത്തെ വളരെ പ്രസിദ്ധമായ കാർണിവൽ രണ്ടാമതൊന്നു ആലോചിക്കാതെ മാറ്റിവച്ചു. മാർച്ച് 17നു ആദ്യത്തെ കൊറോണ കേസ് എത്തിയത് ഫ്രാൻസിൽ നിന്ന് തിരിച്ചു വന്ന ദമ്പതികളിലൂടെ ആയിരുന്നു. വെറും 2 ഐസിയു ബെഡ് മാത്രം ഉണ്ടായിരുന്ന സിന്റ് മാർട്ടിനിൽ ആരോഗ്യ വ്യവസ്ഥമുഴുവൻ തകിടം മറിക്കാൻ കോവിഡിന് സാധിക്കുമായിരുന്നു. പക്ഷെ തന്റെ രാജ്യത്തു ലോക്ക് ഡൗൺ നടപ്പിലാക്കാൻ സിൽവേറിയ തയ്യാറായില്ല. കോറോണയെ തുരത്താൻ സാമൂഹ്യ അകലം നടപ്പിലാക്കിയാൽ മതിയാകും എന്നവർ കണക്കുകൂട്ടി. അവർ ഏപ്രിൽ 1ന് ജനങ്ങളോട് ഇത്രമാത്രം പറഞ്ഞു ” ഇതുമാത്രം ചെയ്യൂ, സഞ്ചാരം നിർത്തു “, ” നിങ്ങൾക്കു ഇഷ്ടമുള്ളത് മാത്രം കഴിക്കാതെ, എന്താണോ നിങ്ങടെ പക്കൽ ഉള്ളത് അതു കഴിക്കു”.

 Taiwan's President Tsai Ing-Wen
Taiwan President Tsai Ing-wen

അങ്ങനെ ഇപ്പോൾ വെറും 77 കേസുകളും 15 കോവിഡ് മരണങ്ങളും മാത്രമാണ് ഈ രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇത് പോലെ 6 രാജ്യങ്ങൾ വേറെയുമുണ്ട് വളരെ പക്വതയോടും ദീർഘവീക്ഷണത്തോടും തീരുമാനങ്ങൾ എടുത്ത് അത് നടപ്പാക്കി മരണ സംഖ്യയെ പിടിച്ചുനിർത്തിയവർ. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ രാജ്യങ്ങൾ നയിക്കുന്നത് സ്ത്രീകളാണ്. തായ്‌വാൻ പ്രസിഡന്റ് ട്സി ഇങ് – വെൻ,ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആൻഡേർൺ,ഐസ് ലാൻഡ് പ്രധാനമന്ത്രി എസ്സിനെ സോൽബെർഗ് ,ജർമൻ ചാൻസലർ ആംഗല മെർക്കൽ. ഇതിലേക്ക് കേരളിത്തിൽ നിന്നും ഒരു പേര് കുടി ചേർക്കാം കേരളത്തിന്റെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ. അവരുടെ സമയബന്ധിതമായ ഇടപെടലുകൾ തീർച്ചയായും കേരളത്തിലെ മരണ സംഖ്യ നിരക്ക് കുറച്ചിട്ടുണ്ട്. മരണസംഖ്യ 2969 ആയിനിക്കുന്ന മഹാരാഷ്ട്രയുമായി താരതമ്യം ചെയുമ്പോൾ കേരത്തിലേത് 15 ആണ് എന്നുള്ളത് പ്രശംസനീയം തന്നെ.

shylaja teacher
Kerala’s Health Minister K K Shailaja

ഇനി ഈ രാജ്യങ്ങളുടെ നേട്ടം മികച്ചതാകുന്നത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള 6 പ്രമുഖ രാഷ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആണ്. ഡൊണാൾഡ് ട്രമ്പിന്റെ അമേരിക്കയിൽ കൊറോണ കേസുകൾ 20 ലക്ഷം കടക്കുകയും 112469 മരണം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബോത്സനാരോ ഭരിക്കുന്ന ബ്രസീൽ മരണസംഖ്യയിൽ രണ്ടാമതാണ്. ഇതേസമയം വ്ലാദിമിർ പുടിൻ നേതൃത്വം വഹിക്കുന്ന റഷ്യ മൂന്നാം സ്ഥാനത്തും ബോറിസ് ജോൺസൻ പ്രധാനമന്ത്രിയായ ബ്രിട്ടനും മോദിയുടെ ഇന്ത്യയും തുടർന്നുള്ള സ്ഥാനങ്ങളിലും ആണ്.

, Norway's Prime Minister Erna Solberg,
, Norway’s Prime Minister Erna Solberg, 

ഈ രാഷ്ട്ര തലവന്മാർ ഏകാധിപതികളായി ശാസ്ത്രത്തെ നിരസിച്ചുകൊണ്ടു തങ്ങളുടെ ശക്തിയും സ്വാധീനവും തെളിച്ചവരാണ്. ഇപ്പോൾ ഇവർ നയിക്കുന്ന രാജ്യങ്ങൾ തന്നെയാണ് കൊറോണ എന്ന മഹാമാരി കൊണ്ട് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതും. ഇതേ സമയം പുരുഷന്മാർ നേതൃ സ്ഥാനത്തുള്ള ദക്ഷിണ കൊറിയ,വിയറ്റ്നാം,ഗ്രീസ് പോലുള്ള രാജ്യങ്ങളും മരണസംഖ്യ കുറച്ചു കൊണ്ടുവരുന്നുണ്ട്. ഒരു സ്ത്രീ നേതൃ സ്ഥാനത്തുള്ള ബെൽജിയം അവിടത്തെ അവസാന കൊറോണ രോഗിയെയും സുഖപ്പെടുത്തി കൊണ്ട് കൊറോണ മുക്ത രാജ്യമായിമാറി.
പക്ഷെ ഇവിടെ വിഷയമാകേണ്ടത് രാജ്യം ഭരിക്കുന്നത് ആണോ പെണ്ണോ എന്നല്ല. കോവിഡ് കാലത്തു ഒരു നല്ല ഭരണാധികാരിയെ നിർണയിക്കുന്നത് തീർച്ചയായും ലിംഗം അല്ല. പിന്നെ എന്താണ്? ന്യൂസിലാൻഡ് പ്രധാന മന്ത്രി നൽകുന്നത് മറ്റൊരു സന്ദേശമാണ്.

New Zealand’s Prime Minister Jacinda Arden

ജനങ്ങളോട് “നമ്മൾ ഇത് നേരിടുന്നതിൽ ഒരുമിച്ചാണ്” എന്ന് പറയുന്ന ഇവർ സ്നേഹത്തിനും ജനങ്ങളുടെ ജീവനുമാണ് ആദ്യ പരിഗണന നൽകുന്നത്. ഇതുപോലെ ഡെൻമാർക്ക്‌ പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സൺ ലോക്ക് ഡൗൺ സമയത്ത് പാത്രം കഴുകുന്നതിനിടയിൽ പാട്ടുപാടുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഹാർവാർഡ് കെന്നഡി സ്കൂളിലെ പ്രൊഫസർ ഡോ.സോ മാർക്സ് പറയുന്നത് തന്മയത്വമാർന്ന നേതൃഗുണം സ്ത്രീകൾക്ക് ജന്മസിദ്ധം ഒന്നുമല്ല. കിങ്‌സ് കോളേജിലെ പ്രൊഫസർ റോസി ക്യാമ്പ്ബെൽ പറയുന്നത് ” മഹാമാരിയുടെ നേരത്തു വിനയവും വഴക്കവും പ്രകടിപ്പിച്ചിട്ടുള്ള നേതാക്കൻമാർ ആണ് കഴിവുതെളിയിച്ചിട്ടുള്ളത്”എന്നാണ്.

Germany's Chancellor Angela Merkel
Germany’s Chancellor Angela Merkel

ജർമൻ ചാൻസലർ എന്നാൽ സൗഹാർദ മനോഭാവത്തിനല്ല കൈയടി നേടിയത് അവരുടെ ക്വാന്റും കെമിസ്ട്രിയിലെ ഡോക്ടറേറ്റ് ബിരുദം വച്ച് മെർക്കൽ ജനങ്ങൾക്ക് കോവിഡ് ടെസ്റ്റുകൾ ചെയ്യുന്നതിന്റെ അനിവാര്യതയെപ്പറ്റി വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു മനസിലാക്കി കൊടുത്തു. ശാസ്ത്രത്തോടുള്ള അവരുടെ തുറന്ന മനോഭാവമാണ് വിപുലമായ തോതിൽ ടെസ്റ്റുകൾ നടത്താനും സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ അവരെ പ്രേരിപ്പിച്ചത്. ജർമനിയിൽ ഐസിയൂ യൂണിറ്റുകൾ ബാക്കി വന്നപ്പോൾ ഫ്രാൻ‌സിൽ നിന്നും അവർ രോഗികളെ തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിച്ചു.അതിശക്തരായ നേതാക്കൻമാർ സ്വന്തം കഴിവുകേടുകളെ മറച്ചുപിടിച്ചു മറ്റു കാര്യങ്ങളിൽ പഴിചാരിയപ്പോൾ ഈ സ്ത്രീ രത്നങ്ങൾ പഠിപ്പിക്കുന്ന പാഠം ഏതു മഹാമാരിയെയും നേരിടാൻ കുറച്ചു എളിമയും സൗഹാർദവും ശാസ്ത്രത്തിന്റെ പിൻബലവും മാത്രം മതി എന്നാണ്.

Leave a Reply