lionel-messi-

മിശിഹക്കും ബാഴ്സയ്ക്കും മികച്ച തുടക്കം

ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ബാഴ്‌സലോണക്ക് മികച്ച തുടക്കം. ഒരു ഗോള്‍ നേടിയും രണ്ട് ഗോളിന് വഴിയൊരുക്കിയും മെസി തന്റെ പ്രതിഭ തെളിയിച്ചു.
കളിയുടെ തുടക്കത്തില്‍ തന്നെ അലാബ നല്‍കിയ ക്രോസ് വലയില്‍ എത്തിച്ചു കൊണ്ട് വിദാല്‍ ആണ് ബാഴ്‌സയുടെ ഗോളടി തുടങ്ങിയത്.
37ആം മിനുട്ടില്‍ മെസിയുടെ അസിസ്റ്റില്‍ ബ്രാത് വെയ്റ്റ് ബാഴ്‌സക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. 80ആം മിനുട്ടില്‍ മെസ്സിയുടെ മറ്റൊരു അസിസ്റ്റില്‍ അലാബ്യുവും വല കുലുക്കി. കളി അവസാനിക്കാൻ സെക്കന്റുകള്‍ ശേഷിക്കെയാണ് മെസി ഗോള്‍ നേടിയത്.

Leave a Reply