beef ban for animals

മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന് ബിജെപി

അസം ബിജെപി നേതാവ് സത്യ രഞ്ജൻ ബോറയുടെ നേതൃത്വത്തിലുള്ള സംഘം മൃഗശാലയിലെ കടുവകൾക്ക് ബീഫ് നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. അസമിലെ ഗുവാഹത്തിയിലുള്ള മൃഗശാലയിലേക്ക് മാർച്ച് നടത്തിയ സംഘം മൃഗശാലയിലേക്ക് ബീഫ് കൊണ്ട് പോകുന്ന വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും മെയിൻ ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
ആൻ്റി ബീഫ് ആക്ടിവിസ്റ്റുകളെന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ടായിരുന്നു സത്യ രഞ്ജൻ ബോറയുടെയും സംഘത്തിൻ്റെയും പ്രതിഷേധം. “ഹിന്ദു സമൂഹത്തിൽ പശുക്കളെ സംരക്ഷിക്കുന്നതിന് നമ്മൾ മുൻഗണന നൽകുന്നു. പക്ഷേ, മൃഗശാലയിലെ ജന്തുക്കൾക്ക് ഭക്ഷണമെന്ന പേരിൽ സർക്കാർ തന്നെ ബീഫ് വിതരണം ചെയ്യുന്നു. ഞങ്ങളുടെ ചോദ്യം എന്നാൽ, എന്തിന് ബീഫ് നൽകുന്നു? എന്തുകൊണ്ട് മറ്റ് മാംസം നൽകിക്കൂടാ? മൃഗശാലയിലുള്ള മ്ലാവുകളുടെ ജനസംഖ്യ അധികമാണ്. പ്രജനനം നടക്കാതിരിക്കാൻ പുരുഷ മ്ലാവുകളെ മാറ്റി പാർപ്പിക്കാറുണ്ടല്ലോ. മ്ലാവുകളെ കടുവകൾക്ക് ഭക്ഷിക്കാൻ നൽകിയാൽ മൃഗശാലയ്ക്ക് സ്വയം പര്യാപ്തത നേടാനും കഴിയും.”- സത്യ രഞ്ജൻ പറഞ്ഞു.

Leave a Reply