മേള നടത്താനായത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവ് : സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് രാജ്യാന്തര ചലച്ചിത്ര മേള നടത്താനുള്ള സർക്കാരിന്റെ തീരുമാനം ഇച്ഛാശക്തിയുടെ തെളിവെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഓൺലൈനിലേക്ക് മാറാത്ത ചുരുക്കം മേളകളിലൊന്നാണ് നമ്മുടേത്. ചലച്ചിത്ര മേളകൾ പോലുള്ള കലാ കൂട്ടായ്മകൾക്ക് മലയാളികൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവ് കൂടിയാണ് കേരളാ രാജ്യാന്തര മേളയെന്നും അദ്ദേഹം പറഞ്ഞു .

കോവിഡ് നമ്മുടെ സിനിമാ ശീലങ്ങളെ അടിമുടി മാറ്റിയിരിക്കുകയാണ് . തിയേറ്ററുകളിൽ പോയി സിനിമ കാണാൻ കഴിയാത്തതിനാൽ ഒടിടി ,വെർച്ച്വൽ റിയാലിറ്റി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ അവസരമാക്കി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു . ചില സിനിമകൾ തിയേറ്ററുകളിലും മറ്റു ചില സിനിമകൾ മൊബൈൽ സ്ക്രീനിലും പ്രദർശിപ്പിക്കേണ്ടവയാണ്. എന്നാൽ പ്രേക്ഷകരാണ് സിനിമ എവിടെ കാണണമെന്ന് തീരുമാനിക്കേണ്ടതെന്നും പെല്ലിശ്ശേരി പറഞ്ഞു .

തിരക്കഥ തന്നെയാണ് ഏതൊരു സിനിമയുടെയും അടിസ്ഥാനം .തിരക്കഥ ആവശ്യപ്പെടുന്ന രീതിയിൽ വേണം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനെന്നും അദ്ദേഹം വ്യക്തമാക്കി .നിർമ്മാണ ഘട്ടത്തിൽ സംവിധായകന്റെ സ്വാതന്ത്ര്യത്തിലും നിർമിക്കപ്പെട്ടുകഴിഞ്ഞാൽ പ്രേക്ഷകന്റെ വ്യഖ്യാനത്തിലും പരസ്പരം ഇടപെടാൻ അവകാശമില്ലന്നും അദ്ദേഹം പറഞ്ഞു .

Leave a Reply