RAHUL GANDHI

രാമക്ഷേത്രത്തെക്കുറിച്ച് മിണ്ടാതെ രാമനെ പ്രശംസിച്ച് രാഹുല്‍

ശ്രീരമാനെക്കുിറിച്ചുള്ള ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.”ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്‌നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന്‍ അനുകമ്പയാണ്,അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് അദ്ദേഹത്തിന് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല,” രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
രാമക്ഷേത്രത്തെക്കുറിച്ചോ ‘ഭൂമി പൂജ’യെക്കുറിച്ചോ രാഹുല്‍ പരാമര്‍ശം നടത്തിയിട്ടില്ല.

Leave a Reply