ലിറ്റാർട്ട് കഥാപുരസ്കാരം കെഎസ് രതീഷിന്

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ് രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ, പിജെജെ ആന്റണി, ഡോ. ജിനേഷ്കുമാർ എരമം എന്നിവർ അടങ്ങുന്ന ജൂറിയാണ് കഥ തെരഞ്ഞെടുത്ത്. പാൻഡെമിക്ക് അവസ്ഥയെ ഫിക്ഷനലൈസ് ചെയ്ത് അവതരിപ്പിച്ച നൂറോളം കഥളിൽ നിന്നാണ് കെഎസ് രതീഷിന്റെ ‘സൂക്ഷ്മ ജീവികളുടെ ഭൂപടം’ എന്ന കഥ തെരഞ്ഞെടുത്തത്. തിരുവനന്തപുരം നെയ്യാർ ജി.എച്ച്.എസ്.എസിലെ മലയാളം അദ്ധ്യാപകനാണ് കെഎസ് രതീഷ്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പുരസ്കാരച്ചടങ്ങ് തീരുമാനിച്ചിട്ടില്ലെന്ന് ലിറ്റാർട്ട് എക്സിക്യൂട്ടീവ് എഡിറ്റർ നിധിൻ വി.എൻ അറിയിച്ചു.

Leave a Reply