vellapalli nadeshan

സയനൈഡ് പോലും കണ്ടാൽ നാണിക്കുന്ന വിഷം..!

എഴുത്ത് ; നിഷാൻ പരപ്പങ്ങാടി

ശ്രീ നാരായണ ദർശനം ആഴത്തിൽ പഠിച്ച ഒരു വ്യക്തിയെ ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ ആയി നിയമിക്കാത്തത് ശ്രീ നാരായണീയരുടെ കണ്ണിനേറ്റ കുത്താണ് എന്ന് വെള്ളാപ്പള്ളി നടേശൻ. ഗാന്ധിയൻ അല്ലാത്ത ഒരാളെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിയമിക്കരുത്. കോഴിക്കോടിന്റെ ചരിത്രം അറിയാത്ത അൻവർ ജഹാൻ സുബേരി കാലിക്കറ്റ് വിസി ആയത് പൊറുക്കാൻ ആവാത്ത പാപമാണ്. എന്തിനേറെ, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിേഴ്സിറ്റിയിൽ, കൊച്ചുമകൾ പ്രിയങ്കാ ഗാന്ധിയെയും, ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ കൊച്ചുമകൻ രാഹുലിനെയും ആയിരുന്നു നിയമിക്കേണ്ടിയിരുന്നത്‌.
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിേഴ്സിറ്റി, അതൊരു സർക്കാർ ഓപ്പൺ യൂണിേഴ്സിറ്റിയാണ്. അല്ലാതെ ശ്രീനാരായണ ദർശനം മാത്രം പഠിപ്പിക്കാനുള്ള നവോത്ഥാന സ്ഥാപനം അല്ല. അതിന്റെ പേരും വ്യവഹാര രീതിയും തമ്മിൽ ഒരു ബന്ധവും ഇല്ല.

മുതലയും മുതലക്കുളവും തമ്മിലുള്ള ബന്ധം മാത്രമേ ഉണ്ടാകൂ. പണ്ട് കോഴിക്കോട് മാൻഹോളിൽ വീണ ആന്ധ്ര സ്വദേശികളെ രക്ഷിക്കാൻ ഇറങ്ങി ജീവൻ നഷ്ടപ്പെട്ട നൗഷാദിനെ അവഹേളിച്ച വെള്ളാപ്പള്ളിക്ക്, മുബാറക് പാഷ വിസി ആവുന്നതിൽ ചൊരുക്ക്‌ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. ഓപ്പൺ യൂണിേഴ്സിറ്റിയുടെ സാംഗത്യവും, പാഷയുടെ നിയമനത്തിലെ അപാകതയും ചൂണ്ടി കാണിക്കാം. അതിലുപരി ഇത്തരം വർഗ്ഗീയ വിഷം വീഴ്ത്തുന്ന പ്രസ്താവനകൾ പാടില്ല എന്ന് വെള്ളാപ്പള്ളിയോടു നമ്മൾ പറഞ്ഞാൽ ചിലപ്പോൾ വർഗീയതക്ക് നാണം വന്നേക്കും.
സിപിഎം നിയമിച്ച പാർട്ടി നോമിനി പാഷക്ക്‌ നേരെയാണ് വെള്ളാപ്പള്ളി ഈ വർഗ്ഗീയ വിഷം വാരി എറിഞ്ഞിട്ടുള്ളത്. ഇതിൽ പാർട്ടി എന്ത് പറയും എന്നത് കൂടി കണ്ടറിയണം. മദ്യം അരുതെന്ന് പഠിപ്പിച്ച ഗുരുവിന്റെ ദർശനങ്ങളെ നോക്കുകുത്തിയാക്കി മദ്യക്കച്ചവടം നടത്തുന്ന ഇങ്ങേരാണ് ഗുരു ദർശനം അപമാനിക്കപ്പെട്ടു എന്ന് വേവലാതി കൊള്ളുന്നത്. ഞെളിയംപറമ്പിൽ പോലും കൊണ്ടു കളയാൻ കഴിയാത്ത അത്ര ദുർഗന്ധമുള്ള മാലിന്യമാണ് ഇയാളൊക്കെ..!

Leave a Reply