Soorarai-Pottru-

സുധയുടെ പ്രൊഫഷണലിസവും സൂര്യയുടെ അഭിനയമികവും

എഴുത്ത് ; അർജുൻ ഉണ്ണി

‘സൂററൈ പൊട്രു’ പ്രോജക്ട് അനൗൺസ്മെന്റ് മുതൽക്കേ എല്ലാവരും കാത്തിരുന്ന സിനിമയാണ്. ‘ഇരുധി സുട്രു’ സംവിധായിക സൂര്യയുടെ കൂടെ ചേരുമ്പോൾ സ്‌ക്രീനിൽ സംഭവിക്കുന്നത് കാണാനുള്ള കാത്തിരിപ്പ്, ആ കാത്തിരിപ്പിനെ റദ്ദു ചെയ്തുകളയാത്ത സിനിമ തന്നെയാണ് ‘സൂററൈ പൊട്രു’. ഗോരൂർ രാമസ്വാമി ഗോപിനാഥിന്റെ ജീവിതകഥയിൽ നിന്നും അദ്ദേഹത്തിന്റെ Freefly എന്ന പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു നിർമിച്ച ചിത്രമാണ് ‘സൂററൈ പൊട്രു’. ഘടനാപരമായി  ഒരു ടിപ്പിക്കൽ ഇൻസ്പയറിങ് സിനിമ തന്നെയാണ് ‘സൂററയ് പൊട്രു’. സ്വന്തമായി ഒരു എയർലൈൻസ് തുടങ്ങാനുള്ള നെടുമാരൻ രാജാങ്കത്തിന്റെ ശ്രമങ്ങളുടെ കഥ – അയാൾ നേരിടേണ്ടിവരുന്ന പരാജയങ്ങളും വെല്ലുവിളികളും,ഇതിനിടയിലും അയാൾക്കൊപ്പം നിൽക്കുന്ന ബേക്കറി ബിസിനസ് നടത്തുന്ന ഭാര്യ ബൊമ്മി,പിന്നെ റസല്യൂഷൻ അങ്ങനെ ഈ ജോണറിൽ കണ്ടുവരുന്ന എല്ലാ ടിപ്പിക്കൽ എലമെന്റസും ഉള്ളൊരു സിനിമ.
എങ്കിലും സി യൂ സൂണിന് ശേഷം സൗത്തിൽ നിന്നുള്ള മറ്റൊരു മികച്ച ott റിലീസ് ‘സൂററയ് പൊട്രു’ ആണ്. തീയറ്റർ റിലീസ് ആയിരുന്നുവെങ്കിൽ ഈ വർഷത്തെ വിജയ ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഉണ്ടാകുമായിരുന്നു ‘സൂററയ് പൊട്രു’.

സുധ കൊങ്കാരയുടെ ആദ്യചിത്രം ‘ഇരുധി സുട്രു’വും അത്തരത്തിലുള്ള ഒരു സ്പോർട്സ് ഡ്രാമയായിരുന്നു. ഈ ഒരു ഫോർമാറ്റിലാണെങ്കിലും കാണാൻ രസമുള്ള കാഴ്ച്ചകളുള്ള സിനിമയാണ് ‘സൂററൈ പൊട്രു’. മാരനും ബൊമ്മിയും തമ്മിലുള്ള സീനുകളൊക്കെ ഗംഭീരമായിരുന്നു. ഫസ്റ്റ് കോമ്പിനേഷൻ മുതൽ അവരുടെ രംഗങ്ങൾ ഭംഗിയായി പ്ലെയ്‌സ് ചെയ്യാൻ സംവിധായിക ശ്രദ്ധിച്ചിട്ടുണ്ട്. ബൊമ്മിയുടെ ഫിനാൻഷ്യൽ മാനേജ്‌മെന്റ് സീനൊക്കെ മികച്ചു നിന്നു. നന്ദയ്ക്കും ഏഴാം അറിവിനുമിടയിലുള്ള കരിയറിലെ മികച്ച സമയത്തിന് ശേഷം തുടർച്ചയായി അമാനുഷിക പരിവേഷമുള്ള സിനിമകൾ മാത്രം ചെയ്തുകൊണ്ടിരുന്ന സൂര്യയുടെ ഗംഭീര ചുവടുമാറ്റമാണ് ‘സൂററൈ പൊട്രു’.ആ പഴയ കാലം ഓർമിപ്പിക്കുന്ന വിധം ചിത്രത്തിൽ ഉടനീളം അദ്ദേഹം മാരനായി നിറഞ്ഞുനിൽക്കുന്നു. നെടുമാരന്റെ വിവിധ കാലഘട്ടങ്ങളിലേക്കുള്ള വേഷപ്പകർച്ചകളിൽ താരം മികച്ചു നിൽക്കുന്നു. നിലവിൽ തമിഴ് സിനിമയിൽ ഇത്ര ഇന്റൻസീവ് ആയി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്മാർ കുറവാണ്.

അപർണയുമായുള്ള കോംബോ സീനുകളൊക്കെ മികച്ചു നിൽകുന്നുവെങ്കിലും ബൊമ്മിയോട് കാശു ചോദിക്കുന്ന സീനാണ് കൺട്രോൾഡ് ആക്റ്റിങ് കൊണ്ട് സൂര്യ ഗംഭീരമാക്കിയത്. തന്റെ സ്വപ്നം തന്റെ മുൻപിൽ ഇല്ലാതാവുന്നുവെന്ന തിരിച്ചറിവിൽ നിൽക്കുന്ന രംഗമടക്കം ഓരോ നോട്ടങ്ങളിൽ പോലും സൂര്യ മാരനാവുകയായിരുന്നു. മനോഹരമാക്കിയ മറ്റൊരു രംഗം രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ പോകുമ്പോഴുള്ള എയർപോർട്ട് സീനും അതിന്റെ തുടർച്ചയായ വീട്ടിലെ സീനുമാണ്. പ്രകടനം കൊണ്ട് സൂര്യ ഈ സീൻ ഗംഭീരമാക്കിയെങ്കിലും അത് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്നതിൽ മുൻപുള്ള സീനുകൾ കാര്യമായി കോൺട്രിബ്യൂട്ട് ചെയ്യാത്തത് കല്ലുകടിയായി തോന്നി. ആ ഒരു ഇമോഷണൽ ബോണ്ട് കൃത്യമായി അഡ്രസ് ചെയ്യാത്തത് കൊണ്ട് ബൊമ്മി-മാരൻ സീനുകൾക്കുള്ള ഇന്റൻസിറ്റി ആ സീനുകൾക്കില്ല പെര്ഫോമൻസിന്റെ ബലത്തിൽ മാത്രം നിൽക്കുന്ന സിനിമയുമായി സിങ്ക് ആവാത്ത ഒരു ഇനോർഗാനിക് ഫീൽ ആണ് ആ രംഗത്ത്.

surai potru

ഇരുധി സുട്രുവിന്റെ സ്ക്രിപ്റ്റിലുണ്ടായിരുന്ന ഈസിനെസും ഫ്ലോയും സൂററൈ പൊട്രുവിന് നഷ്ടപ്പെടുന്നതും ഇത്തരം സീനുകളിലാണ്. ഒരു ഓൾഡ് സ്‌കൂൾ ഡ്രാമയുടെ എൻഗേജിങ് ആയ അവതരണമായിരുന്നു ഇരുധി സുട്രു എങ്കിൽ അതേ ഫോർമാറ്റിൽ കഥ പറയുമ്പോ മുമ്പുണ്ടായിരുന്ന ഒഴുക്ക് സൂററൈ പൊട്രുവിൽ പലയിടത്തും നഷ്ടമാവുന്നുണ്ട്. ഇരുധി സുട്രുവിൽ സീൻ അറേഞ്ചമെന്റിൽ ഉണ്ടായിരുന്ന വ്യക്തത ഇവിടെയില്ല. അത് നോൺ ലീനിയർ സ്ക്രിപ്റ്റിൽ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് പക്ഷെ വലിയൊരു താരത്തെ വച്ചു ബിഗ് സ്ക്രീനിൽ സിനിമ ചെയ്യുന്നതിന്റെ പ്രശനമാവാം, മാസ് ഓഡിയൻസിനെ കവർ ചെയ്യുന്ന തരത്തിലുള്ള രംഗങ്ങൾ പലയിടത്തും കാണാവുന്നതുമാണ്. രണ്ടാമത്തെ സിനിമയെ സമീപിക്കുമ്പോൾ സുധ പ്രൊഫഷണലിസത്തിന് പ്രാധാന്യം കൊടുത്തതാവാം. പാട്ടുകളും മറ്റും പ്ലെയ്‌സ് ചെയ്തിരിക്കുന്നത് കണ്ടാൽ അത് വ്യക്തവുമാവും. ഈ പറഞ്ഞതിനർഥം ‘സൂററൈ പൊട്രു’ ഒരു മോശം സിനിമ എന്നല്ല,ക്‌ളാസ് പൊളിറ്റിക്‌സും കാസ്റ്റ് പൊളിറ്റിക്‌സും ജെണ്ടർ പൊലിറ്റിക്സുമൊക്കെ ചർച്ച ചെയ്യുന്ന ഒരു സോളിഡ് വർക്ക് തന്നെയാണ് ചിത്രം. പക്ഷെ ഒരു സ്‌പെഷ്യൽ ചിത്രമൊന്നുമല്ല എന്നു മാത്രം. അപ്പോഴും വച്ചുപുലർത്തിയ പ്രതീക്ഷകൾ അസ്ഥാനത്താവുന്നില്ല എന്നത് ശ്രദ്ധേയമാണ്.

surai potru

പ്രകടനത്തിൽ സൂര്യയ്ക്കൊപ്പം അപർണ ബാലമുരളിയും മികച്ചു നിന്നു. ബൊമ്മിയായുള്ള തമിഴ് അരങ്ങേറ്റം അപർണ ഗംഭീരമാക്കി. ഉർവശിയുടെ പ്രകടനവും മികച്ചു നിന്നു. പരേഷ് റാവലിന്റെയും മോഹൻബാബുവിന്റെയും അച്യുത് കുമാറിന്റെയുമൊക്കെ  വേഷങ്ങൾ സ്റ്റീരിയോടൈപ്പ് വേഷങ്ങളായി തോന്നി. മോഹൻ ബാബുവിന് പകരം ശരത്കുമാറോ മറ്റോ സ്ക്രീനിൽ വന്നിരുന്നെകിൽ ഒന്നൂടെ ഇമ്പാക്ട്ഫുൾ ആയേനെ.മൊത്തത്തിൽ ഒരിടവേളയ്ക്ക് ശേഷം സൂര്യയിലെ അഭിനേതാവ് തിരിച്ചുവന്ന സിനിമയാണ് സൂററൈ പൊട്രു. എല്ലാ അർഥത്തിലും സ്‌പെഷ്യൽ അല്ലെങ്കിലും ഒരു സോളിഡ് (പൊളിറ്റിക്കൽ) വർക്ക്. കണ്ടു കഴിയുമ്പോൾ ഒരു തീയറ്റർ എക്സ്‌പീരിയൻസ് മിസ് ചെയ്ത നഷ്ടം ബാക്കിയാവുന്ന ചിത്രം.
You are a socialite and I am a socialist that’s the difference

Leave a Reply