may day

സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ സ്മരണ ദിനമായി മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിൽ ദിനമായി ആചരിച്ച് വരുന്നു. തൊഴിലാളികൾക്കായി ഒരു ദിനം അതാണ് ഈ ദിവസത്തിന്‍റെ പ്രത്യേകത. തൊഴിലാളി വർഗ്ഗം ഏതൊരു രാജ്യത്തിന്റെയും നിർണ്ണായകമായ ശക്തിയാണ്. ലോകമെങ്ങും ഇന്ന് അംഗീകരിക്കുന്ന തൊഴിൽ സമയം 8 മണിക്കൂർ ആണ് .
തൊഴിലാളികൾ ഈ അവകാശങ്ങൾ നേടി എടുത്തതിന് പിന്നിൽ
രക്തം ചീന്തിയ വിപ്ലവ സമരങ്ങളുടെ ചരിത്രമുണ്ട് . 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു.

Leave a Reply