ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ

യുപിയിൽ ഓക്‌സിന്‍ കിട്ടാതെ വലയുന്ന രോഗികളോട് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. ആശുപത്രികളില്‍ ഓക്‌സിജന്‍ രൂക്ഷമാകുന്നതിനിടെയാണ് യുപി പൊലീസിന്റെ വിചിത്ര ഉപദേശം. ഓക്‌സജിന്‍ ലഭ്യതക്കുറവ് അറിയിച്ച രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്. അതേസയമം, ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ … Read More

‘മരണ സർട്ടിഫിക്കറ്റിലും മോദിയുടെ പടം വെക്ക്’

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച തീരുമാനത്തെ പരിഹസിച്ച് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് മഹുവയുടെ പ്രതികരണം. ‘കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ … Read More

ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ല; രാഹുല്‍ ഗാന്ധി

ആര്‍എസ്എസിനെ ഇനി മുതല്‍ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട്. ഇതൊന്നും ആര്‍.എസ്.എസില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. ‘ആര്‍എസ്എസിനെയും അനുബന്ധ സംഘടനയെയും സംഘപരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. … Read More

നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ബി.ജെ.പി വക്താവ് സംപിത് പത്രയുള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ചടങ്ങില്‍ മറ്റു ബി.ജെ.പി നേതാക്കളും സന്നിഹിതരായിരുന്നു. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടു പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള … Read More

സ്ത്രീവിരുദ്ധ പരാമര്‍ശം; ചെന്നിത്തല മാപ്പ് പറഞ്ഞു

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറഞ്ഞു. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായെന്നും അത്തരം ഒരു പരാമര്‍ശം … Read More

കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി

ബി.എസ്.പിയിലും മറ്റ് ദളിത്-പിന്നോക്ക സമുദായ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നവര്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്.മുൻപ് ബി.എസ്.പി സംസ്ഥാന നേതൃപദവി വഹിച്ചിരുന്ന രമേഷ് നന്മണ്ട,എകെ സജീവ്, വി.എസ് സജി കമ്പംമേട്ട് എന്നിവരാണ് പാര്‍ട്ടി … Read More

പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത് നടപ്പാക്കും

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രതിരോധമേഖലയില്‍ വ്യാപകമാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.പ്രതിരോധരംഗത്ത് മൂന്ന് സേനകള്‍ക്കും ആവശ്യമായ ആയുധങ്ങളും സായുധവാഹനങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. ഭാവിയില്‍ പ്രതിരോധ മേഖലയില്‍ പൂര്‍ണ്ണമായും വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ഇല്ലാതാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാമക്ഷേത്രത്തെക്കുറിച്ച് മിണ്ടാതെ രാമനെ പ്രശംസിച്ച് രാഹുല്‍

ശ്രീരമാനെക്കുിറിച്ചുള്ള ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.”ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്‌നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമന്‍ അനുകമ്പയാണ്,അദ്ദേഹത്തിന് ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ … Read More

രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് പ്രിയങ്ക ഗാന്ധിയും

രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

കശ്മീരിലെ പാഠഭാഗത്തില്‍ നിന്നും വിഘടനവാദ രാഷ്ട്രീയ ഭാഗങ്ങള്‍ ഒഴിവാക്കി

എന്‍.സി.ആര്‍.ടി പന്ത്രണ്ടാം തരത്തിലെ രാഷ്ട്രമീമാംസയിലെ കശ്മീരിനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങളിൽ മാറ്റം വരുത്തി. കശ്മീര്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമായ വിഘടനവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത് സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘റീജിയണല്‍ ആസ്പിരേഷന്‍സ്’ … Read More